Monday February 17th, 2020 - 8:34:am
topbanner

കൊറോണ വൈറസ് ; ജിദ്ദയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

Anusha unni
കൊറോണ വൈറസ് ; ജിദ്ദയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

സൗദി അറേബ്യ: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ജിദ്ദയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. രണ്ട് ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ജിദ്ദ കോണ്‍സുലേറ്റാണ് നോര്‍ക്കയെ ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ രണ്ടുപേരാണ് നിരീക്ഷത്തിലുള്ളത്. ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. രണ്ട് പേരും ചൈനയില്‍ നിന്നുവന്നവരാണ്. എറണാകുളത്ത് ചികിത്സയിലുള്ള ആളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, അസീര്‍ ആശുപത്രിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

Read more topics: soudi arabia, corona virus
English summary
medical condition of Malayalee nurse improved in jiddhah
topbanner

More News from this section

Subscribe by Email