Sunday August 25th, 2019 - 11:47:pm
topbanner
topbanner

അപ്രതീക്ഷിതമായി ഹൃദയാഘാതം ; ആറു മിനിറ്റ് മരിച്ചതു പോലെ തന്നെ ; ഞെട്ടിച്ചു ഈ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്

suji
അപ്രതീക്ഷിതമായി ഹൃദയാഘാതം ; ആറു മിനിറ്റ് മരിച്ചതു പോലെ തന്നെ ; ഞെട്ടിച്ചു ഈ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്

മകനൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കവേയാണ് ആന്‍ഡ്രൂ ബാര്‍നെറ്റ് എന്ന 45 കാരന് ഹൃദയാഘാതം സംഭവിച്ചത്. വളരെയധികം ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന ബാര്‍നെറ്റിന്റെ ഹൃദയം നിലച്ച് മരണത്തിന്റെ വക്കിലെത്തിയത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. മകനൊപ്പം കളിക്കുമ്പോഴായിരുന്നു സംഭവം. തളര്‍ന്ന് വീഴുന്നത് കണ്ട് സ്വിമ്മിങ് ഇന്‍സ്‌പെക്ടര്‍ ഓടിയെത്തി ഡഫൈബ്രിലേറ്റര്‍ ഉപയോഗിച്ച് ആന്‍ഡ്രൂവിന്റെ ഹൃദയത്തിലേക്ക് ഇലക്ട്രിക് കറന്റ് നല്‍കുകയായിരുന്നു. അപ്പോഴേക്കും മരിച്ചെന്നാണ് ഏവരും കരുതിയത്.ഉടന്‍ ആശുപത്രിയിലേക്കു മാറ്റി.

ആറു മിനിറ്റ് നേരത്തെക്ക് മരിച്ചതു പോലെയായിരുന്നു താനെന്ന് ബാര്‍നെറ്റ് പറയുന്നു. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് രക്ഷയായത്. ആശുപത്രിയിലെത്തിയ ആദ്യത്തെ ആറു ദിവസം ഓര്‍മ്മപോലും ഉണ്ടായിരുന്നില്ല. പിന്നീട് ബോധം തിരിച്ചുകിട്ടി. ഓടികൊണ്ടിരുന്ന കാര്‍ ഓഫായത് പോലെയാണ് തനിക്ക് ആ നിമിഷം തോന്നിയതെന്ന് ആന്‍ഡ്രൂ പറയുന്നു.

Read more topics: escaped ,heart attack
English summary
man escaped from heart attack
topbanner

More News from this section

Subscribe by Email