Friday December 13th, 2019 - 12:46:pm
topbanner

വയോധികയുടെ മരണം അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് 11 വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച ഭര്‍ത്താവിന്റെ മൃതദേഹം

suji
വയോധികയുടെ മരണം അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് 11 വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച ഭര്‍ത്താവിന്റെ മൃതദേഹം

അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 75 കാരി ജീനി സൊറൂണ്‍ മാത്തേഴ്‌സ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് 11 കൊല്ലത്തെ പഴക്കമുണ്ടെന്ന് പോലീസ് കരുതുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അയല്‍വാസികളോട് പോളിനെ അവസാനമായി കണ്ടതിനെ കുറിച്ച് ചോദിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. പോളിന്റെ മരണം എങ്ങനെയെന്നോ മൃതദേഹത്തിന്റെ കാലപ്പഴക്കം എത്രയോ എന്നോ കണ്ടെത്തുക പ്രയാസമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീനിയെ മരിച്ച നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയായി ഇവരെ പുറത്തു കാണാറില്ലെന്ന് സമീപ വാസികള്‍ പറഞ്ഞു. ഇതോടെയാണ് അന്വേഷണം നടന്നത്. 2007ലാണ് പോള്‍ ജീനി ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങിയത്. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

Read more topics: man body, freezer , death
English summary
man body found in freezer after wifes death
topbanner

More News from this section

Subscribe by Email