Sunday September 26th, 2021 - 1:23:pm

ഗര്‍ഭിണിയുടെ പ്രസവം ടാക്‌സിയില്‍ നടത്തി വനിതാ പോലീസ്; ആ സഹായത്തിന് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്, ഒപ്പം കൈയടിയും

suji
ഗര്‍ഭിണിയുടെ പ്രസവം ടാക്‌സിയില്‍ നടത്തി വനിതാ പോലീസ്; ആ സഹായത്തിന് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്, ഒപ്പം കൈയടിയും

ടാക്‌സി കാറില്‍ ഒരു സ്ത്രീയുടെ പ്രസവം എടുത്ത വനിതാ പോലീസുകാരിക്ക് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറഞ്ഞ പ്രശംസ. മലേഷ്യയിലെ പോലീസ് ഓഫീസര്‍ ലാന്‍സ് കോര്‍പല്‍ എന്‍. കോമതിയാണ് ആ നന്മ നിറഞ്ഞ സഹായത്തിന് ഓണ്‍ലൈന്‍ ലോകത്തിന്റെ ഹീറോ ആയി മാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടെര്‍മിനല്‍ ബെര്‍സെപാടു സെലാടാനിലെ പോലീസ് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഇരിക്കുമ്പോഴാണ് പൂര്‍ണ്ണഗര്‍ഭിണിയായ ഇന്തോനേഷ്യക്കാരി താന്‍ ഉടന്‍ പ്രസവിക്കുമെന്ന് അറിയിച്ച് ഈ 27കാരിക്ക് അരികിലെത്തിയത്. സ്ത്രീയുടെ അവസ്ഥ കണ്ട കോമതി ഉടന്‍ ഒരു ടാക്‌സി വിളിച്ച് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായി.

എന്നാല്‍ വയറ്റിലുള്ള കുഞ്ഞിന് അത്രയൊന്നും കാത്തിരിക്കാന്‍ താല്‍പര്യമുണ്ടായില്ല. ഇതോടെ ആശുപത്രിയിലേക്കുള്ള വഴിയില്‍ വനിതാ പോലീസ് തന്നെ പ്രസവത്തിന് സഹായിച്ചു. ആശുപത്രിയില്‍ കുഞ്ഞിനെ എടുത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന കോമതിയുടെ ചിത്രം റോയല്‍ മലേഷ്യ പോലീസ് പങ്കുവെച്ചു.

ആ അമ്മ ഒരിക്കലും മറക്കാത്ത ഒരു പ്രവൃത്തിയാണ് പോലീസുകാരി ചെയ്തതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ കുഞ്ഞിന് കോമതിയുടെ നാമകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍.

 

English summary
malaysia cop helps woman deliver baby in a taxi
topbanner

More News from this section

Subscribe by Email