Friday December 13th, 2019 - 10:10:am
topbanner

ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെ വീണ്ടും പ്രധാനമന്ത്രി

suji
ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെ വീണ്ടും പ്രധാനമന്ത്രി

ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്. പ്രധാനമന്ത്രിയായിരുന്നു റനില്‍ വിക്രമസിങ്കെയുടെ രാജിവെച്ചതോടെയാണ് മഹിന്ദയുടെ മടങ്ങി വരവിന് കളമൊരുങ്ങിയത്. ഭരണപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപപ്പെട്ടതിനു പിന്നാലെയാണ് റനില്‍ വിക്രമസിങ്കെ രാജിവെച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് ഇപ്പോഴും ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുകയാണെന്ന് വിക്രമസിങ്കെ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി ഉണ്ടായതോടെ തന്നെ വിക്രമസിങ്കെയുടെ പ്രധാനമന്ത്രിയുടെ സ്ഥാനം ആശങ്കയിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റനില്‍ വിക്രമസിങ്കെയുടെ അനുയായിയായ സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് മഹിന്ദ രജപക്‌സെയുടെ സഹോദരന്‍ കൂടിയായ ഗോതാബായ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 52.25 ശതമാനം വോട്ടുകളായിരുന്നു ഗോതാബായക്ക് ലഭിച്ചത്. വിക്രമസിങ്കെ സ്ഥാനമൊഴിഞ്ഞതോടെ മഹിന്ദയുടെ മടങ്ങിവരവിനാണ് കളമൊരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Read more topics: mahinda rajapaksa, sri lanka pm
English summary
mahinda rajapaksa appointed sri lanka pm
topbanner

More News from this section

Subscribe by Email