Thursday September 23rd, 2021 - 8:02:am

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

NewsDesk
വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

ജാവാ: മൊസാംബിക്ക് തീരത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ വിമാന അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച്370 ന്റെതാണെന്ന് സംശയം. വിമാനം കാണാതായി രണ്ടുവര്‍ഷം കഴിയുമ്പോഴാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് വിമാനത്തിന്റേതെന്ന് കരുതുന്ന ഒരു വസ്തു മണലില്‍ കണ്ടെത്തിയിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെയും ഇത്തരത്തില്‍ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കാണാതായ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കിഴക്കന്‍ ഭാഗമായ തെരങ്കാനു സ്‌റ്റേറ്റില്‍ നേരത്തേ ആറ് അടി നീണ്ട ഒരു വസ്തു തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സോണാര്‍ തെരയലില്‍ ഇത് 19 ാം നൂറ്റാണ്ടി തകര്‍ന്ന ഒരു കപ്പലിന്റെ ഭാഗമാണെന്ന് വ്യക്തമായി.

ബീജിംഗില്‍ നിന്നും ക്വാലലമ്പൂരിലേക്ക് 239 യാത്രക്കാരുമായി പോകുമ്പോള്‍ 2014 മാര്‍ച്ച് 8 നായിരുന്നു വിമാനം കാണാതായത്. വിമാനത്തിന്റെ അപ്രത്യക്ഷമാകല്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. സാമ്പത്തിക പാദം 83 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് നേരിടുന്നതെന്നാണ് വിവരം.

സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

Read more topics: MH370, plane, US
English summary
MH370: Likely piece of doomed plane found, US official says
topbanner

More News from this section

Subscribe by Email