Sunday March 29th, 2020 - 4:45:am
topbanner

കുല്‍ഭൂഷന്‍ ജാദവിനെ കാണുവാന്‍ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനില്‍

Jikku Joseph
കുല്‍ഭൂഷന്‍ ജാദവിനെ കാണുവാന്‍ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനില്‍

 ഇസ്ലാമബാദ്: ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷകാത്ത് പാക്ക് ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കുന്നതിനായി ഭാര്യയും മാതാവും തിങ്കളാഴ്ച ഇസ്ലാമാബാദിലെത്തും. വിമാനത്തിലെത്തുന്ന ഇവര്‍ കുല്‍ഭൂഷനെ സന്ദര്‍ശിച്ചശേഷം തിങ്കളാഴ്ചതന്നെ തിരിച്ചുപോകുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് കുല്‍ഭൂഷന്റെ അമ്മയ്ക്കും ഭാര്യക്കും പാകിസ്താന്‍ വിദേശ മന്ത്രാലയം വിസ അനുവദിച്ചത്. ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി സിങ്ങിനോടൊപ്പമാണ് കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും കൂടിക്കാഴ്ചയ്ക്ക് എത്തുക. കൂടിക്കാഴ്ച ആദ്യന്തം ചിത്രീകരിക്കുകയും ഇന്ത്യക്ക് കൈമാറുകയും ചെയ്യുമെന്ന് പാകിസ്താന്‍ അറിയിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതെന്നും പാക് അധികൃതര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kulbhushan jadhavs wife and mother meets him today
topbanner

More News from this section

Subscribe by Email