Sunday March 29th, 2020 - 5:07:am
topbanner

കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ തള്ളി പാകിസ്താന്‍

Jikku Joseph
കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ തള്ളി പാകിസ്താന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ തള്ളി പാകിസ്താന്‍. അടുത്ത ദിവസം പാകിസ്താനിലെത്തുന്ന അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി നടത്തുക അവസാന കൂടിക്കാഴ്ച്ചയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്‍ വിദേശകാര്യവക്താവ് ഡോ.മൊഹമ്മദ് ഫൈസല്‍.

അമ്മയ്ക്കും ഭാര്യയ്ക്കും കുല്‍ഭൂഷണിനെ കാണാന്‍ അനുമതി നല്‍കിയത് മനുഷ്യാവകാശം പരിഗണിച്ചാണെന്ന് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. അദ്ദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവില്ല. ദയാഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്നും മൊഹമ്മദ് ഫൈസല്‍ അറിയിച്ചു.

വിദേശ കാര്യ മന്ത്രാലയത്തില്‍ വച്ചായിരിക്കും കുല്‍ഭൂഷണിനെ അമ്മയും ഭാര്യയും കാണുക. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള നയതന്ത്രപ്രതിനിധിയും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും മൊഹമ്മദ് ഫൈസല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kulbhushan jadhav under no threat of immediate execution, says pakistan
topbanner

More News from this section

Subscribe by Email