Sunday August 25th, 2019 - 7:24:pm
topbanner
topbanner

ഇന്ത്യയ്ക്ക് ജയം ; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

suji
ഇന്ത്യയ്ക്ക് ജയം ; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം വിജയിച്ചു. പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ യാദവിന് നീതിയുക്തമായ വിചാരണ ഉറപ്പാക്കണം. 16 ജഡ്ജിമാരുടെ പാനലില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ യാദവിനെതിരായ വിധി പുനഃപരിശോധിക്കുന്നതു വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ യാദവിന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുല്‍ഭൂഷണെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. അതേസമയം, അദ്ദേഹത്തെ ഉടന്‍ വിട്ടയയ്ക്കാനുള്ള നിര്‍ദ്ദേശം കോടതിവിധിയിലില്ല.

അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും ഇത് ഇന്ത്യയുടെ വന്‍വിജയമാണെന്നും മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

പട്ടാള വിചാരണ നേരിട്ട് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുല്‍ഭൂഷണ്‍ യാദവിന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാണാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് വിയന്ന കരാര്‍ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ വാദം. വധശിക്ഷ റദ്ദാക്കിയതോടെ യാദവിന്റെ കേസ് സിവില്‍ കോടതിയില്‍ പരിഗണിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഇതോടൊപ്പം അദ്ദേഹത്തിന് ഇന്ത്യയില്‍ നിന്നുള്ള നിയമസഹായവും ലഭ്യമാക്കും.

English summary
kulbhushan jadhav case icj asks pakistan to hold death sentence
topbanner

More News from this section

Subscribe by Email