Saturday February 29th, 2020 - 8:27:am
topbanner

മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റിനെതിരായ ലൈംഗികാതിക്രമണ കേസിനെ കുറിച്ചുള്ള ലേഖനം ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

suji
മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റിനെതിരായ ലൈംഗികാതിക്രമണ കേസിനെ കുറിച്ചുള്ള ലേഖനം ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റിനെതിരായ ലൈംഗികാതിക്രമണ കേസിനെ കുറിച്ചുള്ള ലേഖനം ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകയെ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്താക്കി. ഫെലീഷ്യ സോന്‍മെസ് എന്ന മാധ്യമ പ്രവര്‍ത്തകയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോബി ബ്രയന്റ് പ്രതിയായ ലൈംഗികാക്രമണ കേസിനെ കുറിച്ച് 2016ല്‍ ഡെയിലി ബീസ്റ്റ് എന്ന മാധ്യമത്തില്‍ വന്ന ലേഖനം ഫെലീഷ്യ ട്വീറ്റ് ചെയ്യുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊളോറോഡോയിലെ ഒരു ഹോട്ടല്‍ ജീവനക്കാരിയാണ് കോബി ബ്രയന്റിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 2003 ലാണ് സംഭവം. ബ്രയന്റ് ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. പിന്നീട് കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി എന്നുമാണ് ലേഖനം.

കോബി ബ്രയന്റിന്റെ അപകടമരണത്തിന് പിന്നാലെ അനുശോചനസന്ദേശങ്ങള്‍ പ്രവഹിക്കുന്നതിനിടെയാണ് ഈ ലേഖനം ഫെലീഷ്യ ട്വീറ്റ് ചെയ്തത്. ട്വീറ്റിന് താഴെ ഫെലീഷ്യയെ അസഭ്യം പറഞ്ഞും വധഭീഷണി മുഴക്കിയും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിലെ 200ഓളം മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫെലീഷ്യയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയ പോളിസിയ്‌ക്കെതിരാണോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അതുവരെ അവരോട് അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞിരിക്കുയാണെന്നുമാണ് റിപ്പോര്‍ട്ട്.

 

English summary
kobe bryant washington post journalist suspended
topbanner

More News from this section

Subscribe by Email