കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇറ്റലി രംഗത്ത്. ഇറ്റാലിയന്‍ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ച വാക്സിന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും മനുഷ്യരില്‍ വിജയിക്കുന്ന ആദ്യ വാക്സിന് ആയിരിക്കും ഇതെന്നുമാണ് ഇറ്റലിയുടെ അവകാശവാദം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കോശങ്ങളില്‍ ആന്റി ബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വാക്സിന് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് ഇറ്റലിയുടെ അവകാശ വാദം. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലാണ് വാക്സിന് പരീക്ഷണം.
കോശത്തിലെ കൊറോണ വൈറസിനെ വാക്സിന് നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണ്ണായക ഘട്ടമാണ്. മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്, വാക്സിന് വികസിപ്പിച്ച ' ടാകിസ്' സ്ഥാപനത്തിന്റെ സിഇഒ വ്യക്തമാക്കി.