Saturday January 25th, 2020 - 9:46:am
topbanner

ഐഎസ് ഇന്ത്യയിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നു; എന്നാല്‍ അത് പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി അമേരിക്ക

suji
 ഐഎസ് ഇന്ത്യയിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നു; എന്നാല്‍ അത് പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി അമേരിക്ക

ഭീകര സംഘടനായ ഐഎസ് ഇന്ത്യയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അമേരിക്ക. ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐസിസിന്റെ ഖൊറാസാന്‍ പ്രവിശ്യ (ഐസിസ്‌കെ)യാണ് ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്ന് അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടറുമായ റുസെല്‍ ട്രാവേഴ്‌സ് വ്യക്തമാക്കി. 2018ല്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താനാണ് ഐസിസിന്റെ ഖൊറാസാന്‍ ഗ്രൂപ്പ് ശ്രമിച്ചത്. എന്നാല്‍, ഇത് പരാജയപ്പെട്ടതായാണ് അമേരിക്ക വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലും അവര്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. എന്നാല്‍, എഫ്.ബി.ഐ ഈ ശ്രമം പൊളിക്കുകയായിരുന്നു'വെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനികര്‍ക്ക് മാത്രമല്ല, അമേരിക്കയ്ക്ക് തന്നെയും ഖൊറാസാന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് റുസെല്‍ വ്യക്തമാക്കി.ഐസിസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസെല്‍ പറഞ്ഞു. ഐസിസില്‍ നിന്ന് മാതൃക സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന 4000 ഭീകരരെങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ പുറത്ത് നിരവധി ആക്രമണങ്ങള്‍ക്ക് ഐസിസ് ഖൊറാസാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസെല്‍ ട്രാവേഴ്‌സ് പറഞ്ഞു. 2017ല്‍ സ്റ്റോക്ക്‌ഹോമില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ആഗ്രഹത്തിന്റെ തെളിവാണ് ഇവയെന്നും ട്രവേഴ്‌സ് പറഞ്ഞു.

 

Read more topics: isis ,attack, india
English summary
isis plan to attack in india
topbanner

More News from this section

Subscribe by Email