Monday October 21st, 2019 - 3:44:am
topbanner

ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ നടത്തി; ഒടുവില്‍ സോംബികളെ പോലെയായെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസവും; ഇറാനിയന്‍ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

suji
ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ നടത്തി; ഒടുവില്‍ സോംബികളെ പോലെയായെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസവും; ഇറാനിയന്‍ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ചു വിരൂപയായ പെണ്‍കുട്ടി എന്ന പേരില്‍ പ്രശസ്തയാണ് സഹര്‍ തബാര്‍ എന്ന ഇറാനിയന്‍ യുവതി. ആഞ്ചലീന ജോളിയുടെ കടുത്ത ആരാധികയായ ഇറാനിയന്‍ യുവതി സര്‍ജറികള്‍ ചെയ്ത് അവസാനം മുഖം സോംബികളെപ്പോലെ ആയെന്ന വര്‍ത്ത അത്ഭുതത്തോടെയാണ് ലോകം കേട്ടത്. ഇപ്പോള്‍ ഈ യുവതിയെ ഇറാനിയന്‍ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടെഹ്‌റാനിലെ ഗൈഡന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതനിന്ദ, സാംസ്‌കാരിക കുറ്റകൃത്യം, അഴിമതി, അക്രമത്തിന് പ്രേരിപ്പിച്ചു, തെറ്റായ മാര്‍ഗത്തില്‍ വരുമാനമുണ്ടാക്കാന്‍ ശ്രമിച്ചു, യുവജനങ്ങളെ തെറ്റായ വഴിയിലേക്ക് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഹര്‍ തബാറിനെതിരെ ചുമത്തിയിരിക്കുന്നത്. പ്ലാസ്റ്റിസ് സര്‍ജറി നടത്തി രൂപ മാറ്റം വരുത്തിയ മുഖത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഒട്ടേറെ പേര്‍ ഇവരെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പ്ലാസ്റ്റിക് സര്‍ജറിക്ക ശേഷമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പ്ലാസ്റ്റിക് സര്‍ജറി കൂടാതെ ആഞ്ജലിനയെപ്പോലെ ബോഡി ഫിറ്റ് ആകാന്‍ ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യാറുണ്ടായിരുന്നു തബാര്‍. ഇത്തരത്തിലുള്ള ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


 

Read more topics: iranian Instagram star , arrest
English summary
iranian Instagram star arrested for blasphemy
topbanner

More News from this section

Subscribe by Email