Sunday October 20th, 2019 - 1:19:am
topbanner

ഇന്ന് ലോക ഓസോണ്‍ ദിനം

Anusha Aroli
ഇന്ന് ലോക ഓസോണ്‍ ദിനം

ഐക്യരാഷ്ട്ര സംഘടന 1994 മുതൽ ലോക ഓസോൺദിനം ആചരിച്ചുതുടങ്ങി. മോൺട്രിയൽ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ട ദിവസമായ സെപ്റ്റംബർ 16 ആണ് ഓസോൺപാളി സംരക്ഷണദിനമായി തിരഞ്ഞെടുത്തത്. ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അറിവുള്ളവരാക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം. ‘കീപ് കൂൾ ആൻഡ് ക്യാരി ഓൺ ദി മോൺട്രിയോൾ പ്രോട്ടോക്കോൾ’ എന്നതാണ് ഈ വർഷത്തെ ഓസോൺദിനാചരണത്തിന്റെ മുദ്രാവാക്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോണ്‍. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോണ്‍ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌.

അന്തരീക്ഷത്തിന്റെ മുകള്‍തട്ടില്‍ കാണപ്പെടുന്ന ഓസോണ്‍ സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതില്‍ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാണ്‍ അള്‍ട്രാവയലറ്റ്. ഓസോണ്‍ നേരിയ അളവില്‍ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

ഓസോണിന്റെ കണ്ടുപിടിത്തം

ഓസോണ്‍ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍ (Basel) സര്‍വ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യന്‍ ഫ്രീഡ്രിച്ച്‌ ഷോണ്‍ബെയ്ന്‍ (Christian Freidrich Schonbein, 1799-1868) എന്ന ജര്‍മ്മന്‍കാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തി വിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ല്‍ അദ്ദേഹം സര്‍വ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയില്‍ സംസാരിച്ചു.

അതിനു മുൻപ് മാര്‍ട്ടിന്‍ വാന്‍ മാരം (Martin van Marum, 1750-1837) എന്ന ഡച്ച്‌ ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ ഷോണ്‍ബെയ്ന്‍ അതേപ്പറ്റി കൂടുതല്‍ പഠിക്കുകയും 1840ല്‍ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോണ്‍ എന്ന പേരു് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഓസോണ്‍ പാളിയുടെ നാശനം ഇപ്പോള്‍ മനുഷ്യന്‍ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സില്‍(OH), അറ്റോമിക ക്ലോറിന്‍(Cl), ബ്രോമിന്‍(Br) എന്നിവ ഓസോണ്‍ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിര്‍മ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാര്‍ബണ്‍(CFC), ബ്രോമോഫ്ലൂറോ കാര്‍ബണ്‍ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാര്‍ബണ്‍ ഇനത്തില്‍ വരുന്ന വസ്തുക്കളും ഓസോണ്‍ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.

English summary
international day preservation ozone layer
topbanner

More News from this section

Subscribe by Email