Sunday January 19th, 2020 - 12:21:pm
topbanner

വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധം ; നൂറു ചാട്ടവാറടി ; കുഴഞ്ഞു വീണിട്ടും ഇളവില്ല

suji
വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധം ; നൂറു ചാട്ടവാറടി ; കുഴഞ്ഞു വീണിട്ടും ഇളവില്ല

വിവാഹം കഴിക്കാത്ത സ്ത്രീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട യുവാവ് ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങവെ കുഴഞ്ഞുവീണു. ആരോഗ്യ നില മോശമായിട്ടും ശിക്ഷ പൂര്‍ത്തീകരിച്ച ശേഷമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇന്‍ഡൊനേഷ്യയിലെ അസെ പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ത്രീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതിനാണ് 22 കാരനായ യുവാവിന് നൂറു ചാട്ടവാറടി ശിക്ഷിച്ചത്. ഉപദ്രവിക്കരുതെന്ന് യുവാവ് കേണു, പിന്നീട് കുഴഞ്ഞു വീണു, വൈദ്യ പരിശോധന നടത്തിയ ശേഷം ബാക്കി അടികൂടി നല്‍കിയ ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിനൊപ്പം ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയേയും സമാന രീതിയില്‍ ശിക്ഷിച്ചു. മറ്റൊരു പുരുഷനൊപ്പം നിര്‍ത്തിയാണ് ശിക്ഷിച്ചത്. അഞ്ഞൂറോളം പേരാണ് ചാട്ടവാറടി കാണാന്‍ എത്തിയത്. ശക്തിയില്‍ അടിക്കൂ എന്ന് ആക്രോശിക്കുകയായിരുന്നു ജനക്കൂട്ടം.

Read more topics: indonesian man, sharia, banned ,sex
English summary
indonesian man faints during flogging for sharia banned sex is revived and whipped again
topbanner

More News from this section

Subscribe by Email