Wednesday September 23rd, 2020 - 6:02:pm

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; മാന്ദ്യമായി കാണാനാകില്ലെന്ന് ഐഎംഎം പ്രതിനിധി

suji
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; മാന്ദ്യമായി കാണാനാകില്ലെന്ന് ഐഎംഎം പ്രതിനിധി

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിലവിലെ സാഹചര്യത്തെ മാന്ദ്യമായി കാണാനാവില്ലെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. അതേസമയം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ വലിയ ഇടിവുണ്ടായെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ മാന്ദ്യത്തിന്റേതായ സാഹചര്യമില്ലെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല് ശതമാനമായി ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് ഐ.എം.എഫ് കുറച്ചിരുന്നു. അടുത്ത വര്‍ഷം 5.8 ശതമാനമായിരിക്കും വളര്‍ച്ചാ നിരക്ക്. 2021ല്‍ 6.5 ശതമാനമായിരിക്കും വളര്‍ച്ചാ നിരക്കെന്നും ക്രിസ്റ്റലീന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ട് ഐ.എം.എഫ് നേരത്തെ പുറത്തുവിട്ടിരുന്നു. രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദഗതികളെ തള്ളിയായിരുന്നു ഇത്. കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐ.എം.എഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

 

Read more topics: indian economy, slowdown ,recession
English summary
indian economy faced abrupt slowdown
topbanner

More News from this section

Subscribe by Email