Monday March 30th, 2020 - 6:45:am
topbanner

പിടികൂടാന്‍ തയ്യാറെങ്കില്‍ സ്ഥലം ഞങ്ങള്‍ പറഞ്ഞു തരാം ; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഒളിവിലെന്ന പാക് വാദത്തിന് മറുപടി നല്‍കി ഇന്ത്യ

suji
പിടികൂടാന്‍ തയ്യാറെങ്കില്‍ സ്ഥലം ഞങ്ങള്‍ പറഞ്ഞു തരാം ; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഒളിവിലെന്ന പാക് വാദത്തിന് മറുപടി നല്‍കി ഇന്ത്യ

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനൊടുവിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഗോള സമ്മര്‍ദ്ദത്തിന് വഴങ്ങി രക്ഷാസമിതിയിലെ സ്ഥിരാംഗവും പാകിസ്ഥാന്റെ സുഹൃത് രാജ്യവുമായിരുന്ന ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് മസൂദിനെ പട്ടികയില്‍ ഉള്‍പ്പെടുത്താനായത്. എന്നാല്‍ മസൂദ് അസ്ഹറിനെ പിടികൂടുന്നതിനാവശ്യമായ ഒരു നടപടികളും ഇതുവരെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന എഫ്.എ.ടി.എ.ഫിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കുകയാണ് പാകിസ്ഥാന്‍. മസൂദും കുടുംബവും ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമാണ് പാകിസ്ഥാന്‍ എഫ്.എ.ടി.എഫിന് നല്‍കുന്ന വിശദീകരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴിതാ, പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകരയാണ് ഇന്ത്യ. എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി മുതല്‍ പാകിസ്ഥാന്‍ ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നു. വീണ്ടും പാകിസ്ഥാന്‍ ഈ നിപാട് തന്നെയാണ് തുടരുന്നതെങ്കില്‍ മസൂദ് അസ്ഹര്‍ പിടിക്കാന്‍ ആവശ്യമായ ഏകോപനം ഡല്‍ഹിയില്‍ നിന്നു നടത്താം. പാക് സര്‍ക്കാര്‍ പിടികൂടുമെങ്കില്‍ മസൂദ് ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ ഞങ്ങള്‍ പറഞ്ഞുതരാമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു.
മസൂദ് അസ്ഹറും കുടുംബവും റാവല്‍പിണ്ടിയിലെ ചക്‌സസാദ് എന്ന സ്ഥലത്താണുള്ളത്. ഇസ്മമാബാദില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണിത്. പാകിസ്ഥാന്‍ ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായത്താലാണ് മസൂദ് അവിടെ കഴിയുന്നതെന്ന് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദിനെ കൂടാതെ മുംബൈ് ഭീകരാക്രമണത്തിലെ സൂത്രധാരനില്‍ ഒരാളായ സക്കീര്‍ ഉര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുന്ന സ്ഥലവും ഇന്റലിജന്‍സ് പുറത്തുവിട്ടു. ബര്‍മ്മ ടൗണിലെ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് സക്കീര്‍ കഴിയുന്നതെന്ന് ഇന്റലിജന്‍സ് പറയുന്നു. സക്കീറും ഒളിവിലാണെന്ന് പറയുന്ന പാകിസ്ഥാന്‍ ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തിനെയും ഇന്ത്യ കുറ്റപ്പെടുത്തി.

 

 

English summary
india replay to pakistan in their mazood azar missing statement
topbanner

More News from this section

Subscribe by Email