Sunday March 29th, 2020 - 11:45:pm
topbanner

ഇന്ത്യയിലെ ഹൈക്കമ്മിഷണറെ തിരിച്ചയയ്ക്കില്ലെന്ന് പാകിസ്താന്‍

Jikku Joseph
ഇന്ത്യയിലെ ഹൈക്കമ്മിഷണറെ തിരിച്ചയയ്ക്കില്ലെന്ന് പാകിസ്താന്‍

ലാഹോര്‍: തിരിച്ചുവിളിച്ച ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദിനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് പാകിസ്താന്‍. ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് വിട്ടാല്‍ മതിയെന്നാണ് പാകിസ്താന്റെ തീരുമാനം. പാകിസ്താനിലെ ഒരു പ്രമുഖ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഡല്‍ഹിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദിനെയും സംഘത്തെയും തിരിച്ച് വിളിച്ചത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നതായി കാണിച്ച് ഇന്ത്യയും പാകിസ്താനും ദിവസങ്ങള്‍ മുമ്പ് പരസ്പരം പരാതി നല്‍കിയിരുന്നു.

മാനസികമായി നേരിടുന്ന പീഡനങ്ങള്‍ കാരണം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഡല്‍ഹിയില്‍ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പാകിസ്താന്റെ ആരോപണം. അടുത്തിടെ ഇന്ത്യയിലെ പാക് ഡെപ്യൂട്ടി കമ്മിഷണറുടെ കാറിനെ ഒരു സംഘം ആള്‍ക്കാര്‍ പിന്തുടരുകയും ഡ്രൈവറെ അധിക്ഷേപിക്കുകയും ചെയ്തതായും പാകിസ്താന്‍ ആരോപിച്ചിരുന്നു. എന്നാല്‍, പാകിസ്താന്റെ ആരോപണങ്ങള്‍ തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മിഷണറെ തിരികെ വിളിപ്പിച്ചതല്ലെന്നും ചര്‍ച്ചയ്ക്കായി പാക് സര്‍ക്കാര്‍ വിളിപ്പിച്ചതാണെന്നും പ്രതികരിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
harassment of diplomats: pakistan unlikely to send high commissioner back to india
topbanner

More News from this section

Subscribe by Email