Friday September 20th, 2019 - 10:34:pm
topbanner
Breaking News
jeevanam

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരു സംഭാഷണത്തിനും ഇല്ലെന്ന് ഇമ്രാന്‍ഖാന്‍

suji
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരു സംഭാഷണത്തിനും ഇല്ലെന്ന് ഇമ്രാന്‍ഖാന്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇനിയൊരു സന്ധി സംഭാഷണത്തിനില്ലെന്ന് പറഞ്ഞ ഇമ്രാന്‍ഖാന്‍ ആണവായുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയും അറിയിച്ചു.

ആഗസ്ത് 5ന് കശ്മീരില്‍ നടപ്പിലാക്കിയ നിയന്ത്രണത്തിന് മുമ്പും ശേഷവും ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും മോദി ഇതു നിരസിച്ചെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

അവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ഒരുപാട് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ സമാധാനത്തിനും സംഭാഷണത്തിനുമായി ഞാന്‍ നടത്തിയ ശ്രമങ്ങള്‍ അവര്‍ പ്രീണനത്തിനായി ഉപയോഗിച്ചു. ഞങ്ങള്‍ക്കു കൂടുതലായി ഒന്നും ചെയ്യാനാകില്ല, ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഇമ്രാന്‍ഖാന്റെ വിമര്‍ശനത്തിന് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.

Viral News

Read more topics: imran khan , india, talk
English summary
imran khan says not ready to talk with india
topbanner

More News from this section

Subscribe by Email