Sunday February 23rd, 2020 - 1:35:pm
topbanner

പാകിസ്ഥാനില്‍ നടത്തുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ പാക് ടീമും കളിക്കില്ലെന്ന് പാകിസ്ഥാന്‍

suji
പാകിസ്ഥാനില്‍ നടത്തുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ പാക് ടീമും കളിക്കില്ലെന്ന് പാകിസ്ഥാന്‍

പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ 2021ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ വച്ച് നടക്കുന്ന ഏഷ്യാകപ്പില്‍ ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ അയച്ചില്ലെങ്കില്‍ ലോകകപ്പ് ടി. 20 മത്സരത്തില്‍ പാക് ടീം സഹകരിക്കെല്ലെന്നും പി.സി.ബി തലവന്‍ വസീം ഖാന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്നും മാറ്റിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് പരമ്പരയ്ക്കായി അയച്ചതിന് പ്രത്യുപകാരമായി ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വിട്ടുകൊടുത്തെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് പി.സി.ബിയിലെ അംഗം പറഞ്ഞു.

ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. അത് അങ്ങനെ ആര്‍ക്കും കൈമാറാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബി.സി..സി.സി.ഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

Read more topics: india,pakistan , t20 worldcup
English summary
if india not play in pakistan we will not play t20 worldcup
topbanner

More News from this section

Subscribe by Email