ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ അടങ്ങാത്ത ഭ്രമം. ഇതറിയാവുന്ന ഭര്‍ത്താവ് ജന്മ ദിനത്തിന് ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്കി. ഈ സമ്മാനം കണ്ടു ഭാര്യ ഞെട്ടി. ആമസോണിലൂടെ സാധനങ്ങളെത്തുന്ന പെട്ടിയുടെ രൂപത്തിലുള്ള കേക്കായിരുന്നു സമ്മാനം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അമേരിക്കന്‍ സ്വദേശിനിയായ എമിലി വില്യംസ് മുക്ഗ്വയര് എന്ന യുവതിയാണ് തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നിങ്ങളുടെ ആമസോണ്‍ ഷോപ്പിങ് കൂടുതലാണെങ്കില്‍ ഭര്‍ത്താവ് ഈ കേക്ക് വാങ്ങി തരും എന്ന കുറിപ്പോടെ.
ആഴ്ചയില്‍ കുറഞ്ഞത് മൂന്നുതവണയെങ്കിലും ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങും. ഏതു വസ്തുവെങ്കിലും ആമസോണില്‍ ാദ്യം നോക്കുന്നതാണ് ശീലം. എമിലി പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് മാക് മാക്ഗ്വിയര് പട്ടാളക്കാരനാണ്. മൂന്നു മക്കളുണ്ട്.
വീടിന് സമീപത്തെ സ്വീറ്റ് ഡ്രീംസ് ബേക്കറിയിലാണ് ഈ കക്ക് നിര്‍മ്മിച്ചത്. എട്ടു മണിക്കൂറോളം ചിലവാക്കിയെന്ന് ബേക്കറി ഉടമ പറയുന്നു. ചിത്രം വൈറലായതോടെ നിരവധി ആളുകളാണ് ഈ കേക്ക് ഡിമാന്‍ഡ് ചെയ്ത് എത്തുന്നതെന്നും ഇദ്ദേഹം പറഞ്ഞു.