Monday August 19th, 2019 - 8:06:am
topbanner
topbanner

പിണക്കം ഭര്‍ത്താവ് ശ്രദ്ധിച്ചില്ല ; നടുറോഡില്‍ കാറിന്റെ മുകളില്‍ കയറി ഭാര്യയുടെ പ്രകടനം ; പണി കിട്ടി

suji
പിണക്കം ഭര്‍ത്താവ് ശ്രദ്ധിച്ചില്ല ; നടുറോഡില്‍ കാറിന്റെ മുകളില്‍ കയറി ഭാര്യയുടെ പ്രകടനം ; പണി കിട്ടി

ഭര്‍ത്താവുമായി വഴക്കിട്ട് ദേഷ്യം കൊണ്ട് ഭാര്യ കാറിന് മുകളില്‍ വലിഞ്ഞുകയറി. ഒടുക്കം പിഴകിട്ടിയത് ഭര്‍ത്താവിനും. മധ്യ ചൈനയിലാണ് സംഭവം. കാറിന് അകത്തിരുന്നാണ് ഇരുവരും വഴക്കു തുടങ്ങിയത്. തന്റെ പരിഭവവും പിണക്കവും ഭര്‍ത്താവ് പരിഗണിക്കുന്നില്ലെന്ന് തോന്നിയതോടെ കാര്യം വഷളായി.

സിഗ്‌നല്‍ എത്തിയതും ഭാര്യ കാറിന്റെ മുകളില്‍ വലിഞ്ഞുകയറി. പോകാനുള്ള പച്ച സിഗ്‌നല്‍ ആയിട്ടും കാര്‍ നീങ്ങാന്‍ കൂട്ടാക്കാത്തതോടെ പോലീസ് ഇരുവരേയും കയ്യോടെ പൊക്കി. വണ്ടിയുമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന് ലൈസന്‍സ് ഇല്ലെന്ന് മനസിലായത്. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് ഭര്‍ത്താവില്‍ നിന്നും പിഴയീടാക്കി. പ്രശ്‌നമുണ്ടാക്കിയ ഭാര്യയെ മുന്നറിയിപ്പു നല്‍കി പറഞ്ഞയക്കുകയും ചെയ്തു.

 

Read more topics: husband , wife,quarrel
English summary
husband and wife quarrel made traffic issue
topbanner

More News from this section

Subscribe by Email