Thursday February 27th, 2020 - 1:44:pm
topbanner

കൊറോണ വൈറസ് ; ഹോങ്കോങില്‍ ആരോഗ്യ അടിയന്തരാവസ്ഥ

JB
 കൊറോണ വൈറസ് ; ഹോങ്കോങില്‍ ആരോഗ്യ അടിയന്തരാവസ്ഥ

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഹോങ്കോങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം സമിതി രൂപീകരിക്കുമെന്ന് ഭരണാധികാരി കാരി ലാം അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹോങ്കോങില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി പതിനേഴ് വരെ അവധി പ്രഖ്യാപിച്ചു. ചൈനയിലെ മറ്റു നഗരങ്ങളില്‍ നിന്ന് ഹോങ്കോങിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ശക്തമായ ആരോഗ്യ പരിശോധന നടത്തും. ഫെബ്രുവരി 9ന് നടത്താനിരുന്ന ഹോങ്കോങ് മാരത്തോണ്‍ മാറ്റിവച്ചു.

ഹോങ്കോങില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മാത്രം ഇതുവരെ 41പേര്‍ മരിച്ചു. 1287പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹുബൈ പ്രവിശ്യയില്‍ മാത്രം 15 പേരാണ് മരിച്ചത്. ചൈനയില്‍ ആയിരത്തിലധികം പേര്‍ ചികിത്സയിലാണ്. ഇവര്‍ക്കായി പ്രത്യേക ആശുപത്രിയും ഒരുക്കുന്നുണ്ട്.

 

English summary
hong kong leader declares citywide virus emergency over coronavirus
topbanner

More News from this section

Subscribe by Email