Wednesday April 1st, 2020 - 1:02:pm
topbanner

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാര്‍ പിരിഞ്ഞു ; ഹാരി മേഗനും വില്യമും കേറ്റും ഇനി വേറെ വീടുകളില്‍

suji
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാര്‍ പിരിഞ്ഞു ; ഹാരി മേഗനും വില്യമും കേറ്റും ഇനി വേറെ വീടുകളില്‍

കിംവദന്തി സത്യമായി. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാര്‍ പിരിഞ്ഞു. കൊട്ടാരത്തില്‍ വിവാഹിതരായി എത്തിയ കെയ്റ്റും മേഗനും അത്ര സ്വരചേര്‍ച്ചയില്‍ അല്ല. ഇപ്പോഴിതാ ഹാരി മേഗന്‍ ദമ്പതികളും വില്യം കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ താമസവും ഓഫീസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്. മാധ്യമങ്ങള്‍ ഒരു വര്‍ഷമായി ഇവരുടെ പിരിയല്‍ പ്രവചിക്കുന്നുണ്ടെങ്കിലും ബക്കിങ്ഹാം കൊട്ടാരം ഇന്നലെ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഭിപ്രായ വ്യത്യാസം വന്നതോടെ കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി നല്‍കിയത്. 2017ല്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫീസുകള്‍ ഉണ്ടായിരുന്നെങ്കിലും കൊട്ടാരത്തോട് ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മ്രേര്‍ കോട്ടേജിലേക്ക് മാറുകയാണ്.ലണ്ടനിലല്‍ കഴിഞ്ഞാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഡൈ സര്‍വീസില്‍ ഇരു ദമ്പതികളും ഒരുമിച്ചെത്തിയിരുന്നു. എന്നാല്‍ ഇവരുടെ വഴക്ക് സത്യമാണെന്ന് മാധ്യമങ്ങള്‍ തുറന്നടിച്ചു. മുന്‍ അമേരിക്കന്‍ നടി കൂടിയായ മേഗന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി കെനിങ്‌സണ്‍ കൊട്ടാരത്തില്‍ നിന്ന് അവര്‍ വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

 

Read more topics: harry meghan, kate
English summary
harry meghan and william kate issue
topbanner

More News from this section

Subscribe by Email