Sunday September 22nd, 2019 - 3:30:am
topbanner
Breaking News
jeevanam

എന്തായാലും മരിക്കും, പിന്നെന്തിന് ജീവിക്കണം; മരിക്കാനുള്ള തീയതി കലണ്ടറില്‍ കുറിച്ചുവെച്ചു; തീരുമാനിച്ചുറപ്പിച്ച ദിവസം ജീവനൊടുക്കി 19കാരി

suji
 എന്തായാലും മരിക്കും, പിന്നെന്തിന് ജീവിക്കണം; മരിക്കാനുള്ള തീയതി കലണ്ടറില്‍ കുറിച്ചുവെച്ചു; തീരുമാനിച്ചുറപ്പിച്ച ദിവസം ജീവനൊടുക്കി 19കാരി

മരണ ദിവസം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച് ആ തീരുമാനവുമായി മുന്നോട്ട് പോകുകയെന്നത് ഏറെ മനക്കട്ടിയുള്ളവര്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്. ഒരു കൗമാരക്കാരിയാണ് തന്റെ മരണദിവസം ഇത്തരത്തില്‍ നിശ്ചയിച്ച് ആ തീയതി കലണ്ടറില്‍ കുറിച്ചിട്ടത്. കൃത്യം അതേദിവസം അവള്‍ ജീവനൊടുക്കുകയും ചെയ്തു.

ബോള്‍ട്ടണിലെ വുഡ്‌ലാന്‍ഡിലാണ് 19കാരി അലിസിയ സൈഡ്‌ബോതാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുടുംബത്തിനായി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു മരണം. എന്തൊക്കെ വന്നാലും മരിക്കും, പിന്നെ ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നാണ് പെണ്‍കുട്ടി എഴുതിയത്. നല്ല രീതിയില്‍ ജീവിക്കാനുള്ള എല്ലാ അവസ്ഥകളും ഉണ്ടായെങ്കിലും മരണം മുന്‍കൂട്ടി നിശ്ചയിക്കാനാണ് അലിസിയ ശ്രമിച്ചത്.

ബോള്‍ട്ടന്‍ കൊറോണേഴ്‌സ് കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ മൂന്ന് തവണ സ്വയം മുറിവേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയെന്നും വ്യക്തമായി. മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം സുരക്ഷിത താമസം നല്‍കി ഒന്‍പത് മാസത്തിന് ശേഷമാണ് അലിസിയയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം കൊക്കെയിനും, മദ്യവും, വിഷാദത്തിനുള്ള മരുന്നും കഴിച്ച കൗമാരക്കാരിയെ തൂങ്ങി മരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തുന്നത്.

14ാം വയസ്സിന് ശേഷമാണ് അലിസിയയുടെ പെരുമാറ്റം മാറിയതെന്ന് അമ്മ പറയുന്നു. എന്ത് കൊണ്ടാണ് മകള്‍ ഈ വിധത്തില്‍ ജീവന്‍ അവസാനിപ്പിച്ചത് എന്നറിയാതെ അമ്പരപ്പിലാണ് മാതാപിതാക്കള്‍.

 

Viral News

Read more topics: girl, kill herself,,marked the date
English summary
girl was so determined to kill herself she marked the date of her death
topbanner

More News from this section

Subscribe by Email