Sunday August 25th, 2019 - 7:24:pm
topbanner
topbanner

വിമാനത്തിനുള്ളില്‍ യുവതി ഉറങ്ങിപ്പോയി ; കണ്ണ് തുറന്നപ്പോള്‍ ഒറ്റയ്ക്കും ; പിന്നീട് സംഭവിച്ചത് ഇത്

suji
വിമാനത്തിനുള്ളില്‍ യുവതി ഉറങ്ങിപ്പോയി ; കണ്ണ് തുറന്നപ്പോള്‍ ഒറ്റയ്ക്കും ; പിന്നീട് സംഭവിച്ചത് ഇത്

ക്യൂബെക്കില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ടിഫാനി. വിമാനം ടേക്ക് ഓഫ് ചെയ്ത സമയത്ത് ഉറങ്ങിപ്പോയി. ഉണര്‍ത്തപ്പോള്‍ കൂരിരുട്ട്. നിര്‍ത്തിയിട്ട വിമാനത്തില്‍ ഒറ്റയ്‌ക്കെന്ന് മനസിലായതോടെ രക്ഷപ്പെടാനുള്ള ശ്രമമായി.

വിമാനത്തിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ കണ്ടെത്തി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഷ്ടപ്പെട്ട് കോക്പിറ്റില്‍ കയറി ടോര്‍ച്ച് സംഘടിപ്പിച്ചു. ബുദ്ധിമുട്ടില്‍ വാതില്‍ തള്ളിതുറന്നു. എന്നാല്‍ 50 അടി ഉയരത്തിലായിരുന്നു ടിഫാനിയുണ്ടായിരുന്നത്. പിന്നീട് ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ച് വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമം. പിന്നീട് ടോര്‍ച്ച് വെട്ടം കണ്ട വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ സഹായത്തിനെത്തി. ഇയാളുടെ സഹായത്തോടെ വിമാനത്തിന്റെ വാതിലില്‍ തൂങ്ങിയും പിടിച്ചും സാഹസികമായാണ് ടിഫാനി പുറത്തിറങ്ങിയത്. ഇപ്പോഴും ആ രാത്രിയെ ഭയക്കുകയാണെന്ന് യുവതി പറഞ്ഞു.

ടിഫാനിയുടെ സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്. സംഭവമറിഞ്ഞവര്‍ വിമാനകമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സംഭവത്തില്‍ എയര്‍ കാനഡ മാപ്പു പറഞ്ഞു.

Read more topics: girl, alone, plane
English summary
girl was alone in plane
topbanner

More News from this section

Subscribe by Email