Tuesday September 17th, 2019 - 4:05:am
topbanner
Breaking News
jeevanam

സ്റ്റൗവില്‍ തിളയ്ക്കുന്ന വെള്ളം തലവഴി ദേഹത്തേക്ക് മറിഞ്ഞു; 12 മണിക്കൂര്‍ വേദന കൊണ്ട് പുളഞ്ഞ് ഒടുവില്‍ 4 വയസ്സുകാരി മരിച്ചു

suji
സ്റ്റൗവില്‍ തിളയ്ക്കുന്ന വെള്ളം തലവഴി ദേഹത്തേക്ക് മറിഞ്ഞു; 12 മണിക്കൂര്‍ വേദന കൊണ്ട് പുളഞ്ഞ് ഒടുവില്‍ 4 വയസ്സുകാരി മരിച്ചു

തിളയ്ക്കുന്ന വെള്ളം സ്റ്റൗവില്‍ നിന്നും എടുത്ത് മാറ്റാനുള്ള പെണ്‍കുഞ്ഞിന്റെ ശ്രമം ദുരന്തമായി. പാത്രം എടുത്ത് നീക്കുമ്പോള്‍ വെള്ളം തലവഴി മറിഞ്ഞ് വീണ് നാല് വയസ്സുകാരി പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ടെക്‌സാസിലെ കോര്‍സിക്കാനയിലാണ് സംഭവം നടന്നത്. ആംബെര്‍ലി യോളാണ്ട ക്യുറോസ് എലിസാല്‍ഡെയാണ് കൊല്ലപ്പെട്ടത്.

പൊള്ളലേറ്റ കുഞ്ഞിനെ തങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എമര്‍ജന്‍സി സര്‍വ്വീസില്‍ വിളിച്ച വ്യക്തി അറിയിച്ചത്. ഇതോടെയാണ് പോലീസും സംഭവസ്ഥലത്ത് എത്തുന്നത്. കുട്ടിയുടെ പരിചരണം മരണ സമയത്ത് ഏറ്റെടുത്ത 42കാരി ജുവാന മാര്‍ക്വെസിനെതിരെ അശ്രദ്ധമായി വിട്ടതിനാണ് കേസെടുത്തിരിക്കുന്നത്.

12 മണിക്കൂര്‍ നേരം പെണ്‍കുഞ്ഞ് കനത്ത പരുക്കുകളോട് പോരാടി. ഇതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. തലയിലും, നെഞ്ചിലും, കൈയിലും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പൊള്ളലാണ് ഏറ്റത്. ഫോസ്റ്റര്‍ കെയറില്‍ ഇരിക്കുമ്പോഴാണ് ആംബെര്‍ലി കൊല്ലപ്പെട്ടതെന്ന് ബന്ധു ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്‍കുഞ്ഞിന്റെ മൃതദേഹം ടെക്‌സാസില്‍ സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച കൈകള്‍ ഇതില്‍ ശ്രദ്ധിക്കാതെ വന്നതോടെയാണ് ദുരന്തമെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

Read more topics: girl ,death, boiling water
English summary
girl scalded to death after pulling huge pan of boiling water off stove onto her head
topbanner

More News from this section

Subscribe by Email