Wednesday November 20th, 2019 - 11:42:am
topbanner

ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ കാര്‍ സമ്മാനമായി ലഭിക്കും !!

suji
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ കാര്‍ സമ്മാനമായി ലഭിക്കും !!

ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ഗംഭീര സമ്മാനങ്ങള്‍ നല്‍കുകയാണ് റിയാദ് ട്രാഫിക് ഡയറക്‌ട്രേറ്റ്. ഡ്രൈവര്‍മാരെ രഹസ്യമായി പിന്തുടര്‍ന്ന്. നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നെല്ലാം വീക്ഷിച്ചാണ് അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് മാസത്തെ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി റിയാദ് ട്രാഫിക് ഡയറക്‌ട്രേറ്റ് സമ്മാനങ്ങള്‍ നല്‍കുന്നത്. നിയമലംഘനങ്ങള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് പോലെ തന്നെയാണ് നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് എന്ന് ട്രാഫിക് ഡയറക്ട്രേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി വ്യക്തമാക്കി.

പരിപാടിക്കിടെ കണ്ടെത്തുന്ന മികച്ച ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ അതായത് 9,500രൂപയാണ് ട്രാഫിക് ഡയറക്ട്രേറ്റ് സമാനമായി നല്‍കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്ക് കാറുകളും നല്‍കുന്നുണ്ട്.

 

 

Read more topics: gift car , good driving, riyadh
English summary
gift car for good driving
topbanner

More News from this section

Subscribe by Email