Wednesday September 23rd, 2020 - 6:48:pm

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 ആക്കാന്‍ ഫ്രാന്‍സ്

Jikku Joseph
ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 ആക്കാന്‍ ഫ്രാന്‍സ്

പാരിസ്: പെണ്‍കുട്ടികള്‍ക്ക് ലൈഗിംക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. ഡോക്ടര്‍മാരുടേയു നിയമവിദഗ്ധരുടേയും ഉപദേശത്തെതുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. നിയമം നിലവില്‍ വന്നാല്‍ 15 വയസ്സിന് താഴെയുള്ളവരുമായി ലൈഗിംക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കും.

സമത്വവകുപ്പ് മന്ത്രി മര്‍ലീനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗ ക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലം പ്രയോഗിച്ചാണ് ലൈഗിംക ബന്ധ നടന്നതെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന കുറ്റം മാത്രമേ ചാര്‍ത്താന്‍ സാധിക്കുകയുള്ളു. പരമാവധി 5 വര്‍ഷം തടവും പിഴയും മാത്രമേ ഈ കുറ്റത്തിന് ശിക്ഷയുള്ളു.

നിയമം മാര്‍ച്ച് 21-ന് മന്ത്രിമാരുടെ കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിക്കും. അടുത്തിടെ പതിനൊന്ന് വയസ്സായ രണ്ട് പെണ്‍കുട്ടികള്‍ ലൈഗിക പീഡനത്തിനിരയായിരുന്നു. പ്രതികള്‍ കുട്ടികളെ നിര്‍ബന്ധിത ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.സംഭവത്തില്‍ ഫ്രാന്‍സില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
france to set age of sexual consent at 15 after rape outcry
topbanner

More News from this section

Subscribe by Email