Wednesday September 23rd, 2020 - 7:08:pm

കോവിഡ് 19; മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടി ഫ്രാന്‍സ്

jb
കോവിഡ് 19;  മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടി ഫ്രാന്‍സ്

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലോകരാജ്യങ്ങള്‍ നീട്ടുന്നു. ഫ്രാന്‍സില്‍ മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.ഫ്രാന്‍സില്‍ ഇതുവരെ 9,8000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,000 ഓളം പേര്‍ ഇതിനകം മരിച്ചു. കോവിഡ് പ്രതിരോധം വിജയം കണ്ടാല്‍ മാത്രമേ മെയ് 11 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മെയ് 11 ഓടെ സ്‌കൂളുകളും ഡേ കെയര്‍ സെന്ററുകളും തുറക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രായമായവര്‍ അതിന് ശേഷവും വീട്ടില്‍ തന്നെ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് ലക്ഷണവുമായി എത്തുന്ന എല്ലാവരേയും പരിശോധിക്കാനും എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ!!േശം നല്‍കി.അതേസമയം, യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.

 

 

English summary
france lock down extends till may 11
topbanner

More News from this section

Subscribe by Email