Monday October 21st, 2019 - 3:04:am
topbanner

ആദ്യത്തെ റാഫേല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്

suji
ആദ്യത്തെ റാഫേല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്

കരാര്‍ പ്രകാരമുള്ള 36 റാഫേല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങിയത്. തന്റെ മൂന്ന് ദിവസം നീണ്ട ഫ്രാന്‍സ് സന്ദര്‍ശത്തിനിടെയാണ് റാഫേല്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ബൊര്‍ദോയിലുള്ള യൂണിറ്റില്‍ നിന്നും പ്രതിരോധ മന്ത്രി വിമാനം ഏറ്റുവാങ്ങിയത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ആയുധ പൂജയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് രാജ്‌നാഥ് സിംഗ് വിമാനം നാട മുറിച്ച് വിമാനം ഏറ്റുവാങ്ങിയത്. അദ്ദേഹം വിമാനത്തിനുമേല്‍ ശസ്ത്ര പൂജ നടത്തുകയും ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റാഫേല്‍ വിമാനം ഉപയോഗിച്ച് നടത്തുന്ന ഒരു വ്യോമാഭ്യാസത്തിന്റെ ഭാഗമായി വിമാനത്തിനുള്ളില്‍ രാജ്‌നാഥ് സിംഗ് യാത്ര ചെയ്യുകയും ചെയ്യും. വിമാനം ഏറ്റുവാങ്ങാനെത്തിയ രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നയതന്ത്ര വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ റാഫേല്‍ വിമാനം ഏറ്റുവാങ്ങിയ ഈ ദിവസം ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണെന്നും ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഈ കൈമാറ്റം എന്നും വിമാനം കൈമാറുന്ന ചടങ്ങില്‍ വച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു.59,000 കോടി രൂപയുടെ റാഫേല്‍ വിമാനം സംബന്ധിച്ചുള്ള കരാറാണ് സെപ്തംബര്‍ 2016ല്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. ബാക്കി വിമാനങ്ങള്‍ 2022ഓടെയാണ് ഇന്ത്യയിലേക്കെത്തുക.

 

Read more topics: rafale jet,india, france
English summary
first rafale jet hand over to india
topbanner

More News from this section

Subscribe by Email