Thursday September 24th, 2020 - 12:09:am

കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ ആദ്യമരണം ; മരണമടഞ്ഞത് 80 കാരി

suji
 കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ ആദ്യമരണം ; മരണമടഞ്ഞത് 80 കാരി

കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ടോക്യോയ്ക്ക് സമീപം കനാഗവാ പ്രീഫെക്ചറില്‍ താമസിക്കുന്ന 80കാരി മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരു രോഗി ജപ്പാനില്‍ മരണപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, വൃദ്ധയുടെ മരണത്തിന്റെ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ജപ്പാന്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഇവരുടെ മരണവും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല. വാര്‍ധക്യസഹജമായ മറ്റു ബുദ്ധിമുട്ടുകളാണോ മരണകാരണമായതെന്ന് സ്ഥിരീകരിക്കാന്‍ സമയമെടുത്തേക്കും.

ജനുവരി 22ഓടു കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വൃദ്ധയെ ഫെബ്രുവരി 1നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെത്തുടര്‍ന്ന് ഇവരുടെ രക്തം പരിശോധിക്കാനായി സാമ്പിള്‍ ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനാഫലം വന്നത് ഇവരുടെ മരണശേഷമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലില്‍ 200ലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്ത ആശങ്ക പരത്തുന്നതിനിടെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

English summary
first corona death in japan
topbanner

More News from this section

Subscribe by Email