Thursday September 24th, 2020 - 1:42:am

പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ് ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Anusha unni
പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ് ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ലോസ്‌ആഞ്ചലസ് : അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സൈനിക വിമാനത്താവളത്തിന് നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയ അക്രമിയും സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.30 നു ഒഹാവോയിലെ തെക്കന്‍ തീരത്തെ കപ്പല്‍നിര്‍മ്മാണ കേന്ദ്രത്തിന്‍റെ കവാടത്തിലാണ് സംഭവം. നാവികസേനയുടെ യൂണീഫോം ധരിച്ച ആളാണ് പ്രകോപനം കൂടാതെ വെടിയുതിര്‍ത്തത്. ഇയാളുടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബദുരിയയും സംഘവും വെടിവയ്പ്പ് നടക്കുന്ന സമയം പേള്‍ ഹാര്‍ബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍. സൈനിക താവളത്തിനോട് ചേര്‍ന്ന് തന്നെ കപ്പല്‍ നിര്‍മാണശാലയും പേള്‍ ഹാര്‍ബറിലുണ്ട്. അമേരിക്കന്‍ സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്.

English summary
firing at Pearl Harbor military base; two people killed
topbanner

More News from this section

Subscribe by Email