Friday September 20th, 2019 - 9:58:pm
topbanner
Breaking News
jeevanam

ആമസോണ്‍ മഴക്കാടുകളില്‍ തീപിടുത്തം തുടരുന്നു

JB
ആമസോണ്‍ മഴക്കാടുകളില്‍ തീപിടുത്തം തുടരുന്നു

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം തുടരുന്നു. ദിവസങ്ങളായി തുടരുന്ന തീപിടുത്തത്തില്‍ ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ എരിഞ്ഞ് തീരുകയാണ്. തീപിടുത്തതിന്റെ വ്യാപ്തി സംബന്ധിച്ച വാര്‍ത്ത ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രദേശത്തെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചുകൊണ്ട് ഭീതിജനകമായ വിധത്തിലാണ് തീപടരുന്നത്.വ്യാപകമായ തീപിടുത്തത്തില്‍ നിന്നുള്ള പുക നിറഞ്ഞ് ബ്രസീലിലെ സാവോ പോളോയില്‍ പകല്‍ രാത്രി പോലെയായി മാറി.

ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ചില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ബ്രസീലിയന്‍ ആമസോണിന് ഇതുവരെ 74,155 തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം വര്‍ധനവാണ് ഇത്.

തീപടരുന്ന സാഹചര്യമായതിനാല്‍ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 'സാവോ പോളോയിലെത്തിയ പുക മേഘത്തെത്തുടര്‍ന്ന് ആളുകള്‍ മഴയില്‍ നിന്ന് കറുത്ത വെള്ളം സംഭരിച്ചുവെന്ന് ബ്രസീലിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ വിറ്റര്‍ ഗോമസ് പറഞ്ഞു.

ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമയുടെ ഇരുണ്ട ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തീപ്പിടുത്തം ബഹിരാകാശത്തു നിന്നും കാണാന്‍ സാധിക്കുണ്ടെന്ന് നാസ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ പ്രകൃതിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുലനം ചെയ്തു നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.മാത്രമല്ല, ഇവിടെ നിന്നും 20 ശതമാനത്തോളം ഓക്‌സിജനാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്.

Viral News

Read more topics: fire, in amazon, forest,
English summary
fire in amazon forest
topbanner

More News from this section

Subscribe by Email