സതേണ്‍ കാലിഫോര്‍ണിയായിലെ അപ്പാര്‍ട്ട്മെന്റിന്റെ 25 ഓളം യൂണിറ്റുകളില്‍ ആളിപടര്‍ന്ന തീ 41 കാരനായ പിതാവിന്റെയും നാലും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുടേയും ജീവനെടുത്തു. എട്ടു വയസ്സുള്ള ആണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ഡിസംബര്‍ 27 വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അപകട സമയത്ത് ഭാര്യയും ഭര്‍ത്താവും നാലും എട്ടും പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളും മൂന്നുമാസമുള്ള കുരുന്നുമാണ് താമസിച്ചിരുന്നത്. തീ പടര്‍ന്നതോടെ 11 വയസ്സുള്ള പെണ്‍കുട്ടിയേയും മൂന്നുമാസമുള്ള കുഞ്ഞിനേയും എടുത്ത് ഭാര്യ പുറത്തേക്കോടി. ഭര്‍ത്താവ് മറ്റ് മൂന്നു കുട്ടികളെ രക്ഷിക്കാന്‍ അകത്തേക്ക് പോകവേ തീ പടര്‍ന്നുപിടിച്ചു. മൂന്നു പേരും അഗ്നിക്കിരയായി.
ഹീമറ്റ പോലീസ് ലെഫ്റ്റനന്റ് നേറ്റമില്ലര്‍ വെള്ളിയാഴ്ചയാണ് സംഭവം വെളിപ്പെടുത്തിയത്. 45 പേരെ അപാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെടുത്തി.