Wednesday November 13th, 2019 - 3:02:pm
topbanner

8 വയസ്സുള്ള മകന് വേണ്ടി ചെലവാക്കിയ തുക തിരികെ കിട്ടാന്‍ ഭാര്യയെ കോടതി കയറ്റി ഭര്‍ത്താവ് ; കേസ് കൊടുത്തത് മകന്റെ യഥാര്‍ത്ഥ പിതാവ് മറ്റൊരാളെന്ന് മനസിലാക്കിയതോടെ

suji
8 വയസ്സുള്ള മകന് വേണ്ടി ചെലവാക്കിയ തുക തിരികെ കിട്ടാന്‍ ഭാര്യയെ കോടതി കയറ്റി ഭര്‍ത്താവ് ; കേസ് കൊടുത്തത് മകന്റെ യഥാര്‍ത്ഥ പിതാവ് മറ്റൊരാളെന്ന് മനസിലാക്കിയതോടെ

എട്ട് വയസ്സുള്ള മകന്റെ യഥാര്‍ത്ഥ പിതാവ് താനല്ലെന്ന് മനസ്സിലാക്കുന്ന ഒരു പിതാവിന്റെ ലോകം ഒറ്റനിമിഷം കൊണ്ട് മാറിമറിയും. താന്‍ അതുവരെ നല്‍കിയ സ്‌നേഹവും, അവരുടെ വളര്‍ച്ചയ്ക്കായി ചെലവാക്കിയ പണവുമൊക്കെ വെറുതെയായി പോയെന്ന് ചിന്തിച്ച് പോകും. എന്തായാലും ഇത്തരത്തില്‍ തന്നെ ചതിച്ച അകന്നുകഴിയുന്ന ഭാര്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ഭര്‍ത്താവ്. തന്റെ മകനെന്ന് കരുതി ചെലവഴിച്ച ഓരോ പെന്നിയും തനിക്ക് തിരിച്ച് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യഥാര്‍ത്ഥത്തില്‍ മകനെന്ന് കരുതി വളര്‍ത്തിയ കുട്ടിയുടെ പിതാവ് ഭാര്യയുടെ അവിഹിതബന്ധത്തിലുള്ള കാമുകനാണെന്നാണ് ഭര്‍ത്താവ് കണ്ടെത്തിയത്. മകനായി ചെലവാക്കിയ പണത്തിന് പുറമെ മാനസികബുദ്ധിമുട്ടിന് നഷ്ടപരിഹാരവും ഭര്‍ത്താവ് ആവശ്യപ്പെടുന്നു, ഇതിന് പുറമെ യഥാര്‍ത്ഥ പിതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു.

മകനോട് അവന്റെ യഥാര്‍ത്ഥ പിതാവ് ആരെന്ന് അറിയിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മുന്‍ ഭാര്യ ഇതിന് എതിരാണ്. വാദപ്രതിവാദങ്ങളുടെ അവസാന റൗണ്ടിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ലണ്ടന്‍ ഹൈക്കോര്‍ട്ട് ഫാമിലി ഡിവിഷന്‍ പ്രൈവറ്റ് ഹിയറിംഗിലാണ് ആണ്‍കുട്ടിയുടെ പിതാവിന്റെ പേര് വെളിപ്പെടുത്തണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് കോഹന്‍ വാദം കേട്ടത്.

ഒരു വിചാരണ കൂടി കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമവിധി പുറപ്പെടുവിക്കാമെന്നാണ് ജസ്റ്റിസ് വ്യക്തമാക്കിയത്. മകന്റെ പിതാവ് താനല്ലെന്ന് മനസ്സിലാക്കിയതോടെ മാനസികമായി തകര്‍ന്ന പിതാവ് രോഷാകുലനായി. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയത്. സംഭവത്തില്‍ സ്ത്രീക്ക് കുറ്റബോധം ഉണ്ടെന്നും കോടതി മുന്‍പാകെ ബോധിപ്പിച്ചു.

 

Read more topics: father , court,money, son
English summary
father approach court to get money he spend for son
topbanner

More News from this section

Subscribe by Email