Tuesday July 16th, 2019 - 2:10:pm
topbanner
topbanner

രാത്രി വൈകിയിലും പാക് താരങ്ങള്‍ കഫേയില്‍ ഹുക്ക വലിച്ചു ; ജങ്ക് ഫുഡ് കഴിച്ചു ;പാക് ടീമിന് വിമര്‍ശനം ; മാലിക്കിന്റെ മോശം പ്രകടനത്തിന് സാനിയയെ പഴിച്ചും പാക് ആരാധകര്‍

suji
രാത്രി വൈകിയിലും പാക് താരങ്ങള്‍ കഫേയില്‍ ഹുക്ക വലിച്ചു ; ജങ്ക് ഫുഡ് കഴിച്ചു ;പാക് ടീമിന് വിമര്‍ശനം ; മാലിക്കിന്റെ മോശം പ്രകടനത്തിന് സാനിയയെ പഴിച്ചും പാക് ആരാധകര്‍

ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാക് താരങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്ത്. ഷൊയ്ബ് മാലിക്ക്, ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ, മറ്റ് പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവര്‍ക്കെതിരായാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്.

മാലിക്കിന്റെ മോശം പ്രകടനത്തില്‍ സാനിയയും പഴി കേള്‍ക്കുകയാണ്. മത്സരത്തിന് തലേ ദിവസം രാത്രി വൈകിയും പാക് താരങ്ങള്‍ കഫേയിലായിരുന്നെന്നും താരങ്ങള്‍ ഹുക്ക വലിക്കുന്ന ചിത്രങ്ങളും ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. രാത്രിയും ജങ്ക് ഫുഡ് കഴിച്ച ശേഷമാണ് പിറ്റേ ദിവസം താരങ്ങള്‍ മത്സരത്തിനിറങ്ങിയതെന്നും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കില്ലെന്നും ചില ആരാധകര്‍ വിമര്‍ശിക്കുന്നു. മത്സരത്തിനിടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കോട്ടുവാ ഇടലും വിവാദമായിരുന്നു.

Read more topics: fans, pak team
English summary
fans against pak team
topbanner

More News from this section

Subscribe by Email