Saturday September 19th, 2020 - 8:14:am

പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ ബാധിച്ച് മരിച്ചു

suji
പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ ബാധിച്ച് മരിച്ചു

ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്‌ഐവി പ്രതിരോധ ഗവേഷക മേധാവിയുമാണ് ഗീതാ റാംജി. യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പുകള്‍ (ഇഡിസിടിപി) 2018ല്‍ ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയായി ഇവരെ തിരഞ്ഞെടുത്തിരുന്നു. പുതിയ എച്ച്‌ഐവി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു അംഗീകാരം.

ലണ്ടനിലായിരുന്ന ഗീതാ ഒരാഴ്ച മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്. ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.

English summary
famous virologist geetha ramji died
topbanner

More News from this section

Subscribe by Email