Wednesday April 1st, 2020 - 12:53:am
topbanner

കൊറോണ വൈറസ് ചൈനയിലെ ലാബിലെന്ന വാര്‍ത്ത ; വ്യാജ പ്രചരണത്തിന് പിന്നില്‍ ശത്രുക്കളാകാമെന്ന് ചൈന

suji
കൊറോണ വൈറസ് ചൈനയിലെ ലാബിലെന്ന വാര്‍ത്ത ; വ്യാജ പ്രചരണത്തിന് പിന്നില്‍ ശത്രുക്കളാകാമെന്ന് ചൈന

കൊറോണ ലോകത്താകെ ഭീതിയിലാഴ്ത്തുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ ചൈന അസ്വസ്ഥരാണ്. ചൈനയിലെ ലാബില്‍ നിന്ന് ലീക്കായ വൈറസ് ബാധയാണ് കൊറോണയെന്ന വാര്‍ത്തകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കൊവിഡ്19 ലാബില്‍ നിര്‍മ്മിച്ച ജൈവായുധമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അജ്ഞത മൂലമോ അല്ലെങ്കില്‍ ശത്രുതാ മനോഭാവത്തെ തുടര്‍ന്നോ ആയിരിക്കാം ഇത്തരപ്രചരണമെന്ന് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ പ്രതിരോധിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ആവശ്യപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയെയും മുന്‍വിധിയെത്തുടര്‍ന്നുള്ള വ്യാജപ്രചരണങ്ങളെയും സഹകരണ മനോഭാവത്തോടെഎതിര്‍ക്കണമെന്നാണ് ചൈനീസ് മന്ത്രാലയം പറയുന്നത്. ശാസ്ത്രത്തിലുള്ള ബോധവും സഹകരണ മനോഭാവവും, യുക്തിബോധവും ഉപയോഗിച്ച് ഇത്തരം വാദങ്ങളെ ഇപ്പോള്‍ എതിര്‍ക്കുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

 

 

 

 

 

Read more topics: fake news ,corona,china
English summary
fake news spread about corona says china
topbanner

More News from this section

Subscribe by Email