ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു. ല്വിക്ക്യുഡ് കറന്‍സിയില്‍ നിന്നുമാറി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉതകുംവിധം ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മാധ്യമമായ വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ക്രിപ്റ്റോ കറന്‍സി ബിറ്റ്സ് കോയിന് മോഡലിലാവും ഫേസ്ബുക്ക് കറന്‍സി നിര്‍മ്മിക്കുക.ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ സഹായത്താലാവും കറന്‍സി പുറത്തിറക്കുന്നത്. ഫേസ്ബുക്ക് മുന്‍ പേപാല്‍ പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസിന്റെ നേതൃത്ത്വത്തിലാവും പദ്ധതി.
ഫേസ്ബുക്കിന്റെ കറന്‍സി ഇന്ത്യയിലാവും ആദ്യം അവതരിപ്പിക്കുക എന്നൊരു സൂചനയും ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ബിറ്റ്കോയിനും ക്രിപ്റ്റോകറന്‍സിയ്ക്കും ഡിമാന്റ് കുറയുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ കറന്‍സി ആശയം വിജയിക്കുമോ എന്ന കാത്തിരിപ്പിലാണ് ടെക് ലോകം.