Wednesday September 29th, 2021 - 4:49:am

ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടി പേരെ ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു

suji
ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടി പേരെ ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു

കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്‌സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത് 2.9 കോടി പേരെ. വെളളിയാഴ്ച കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകത്താകെ 9 കോടി ഉപഭോക്താക്കളുടെ എഫ് ബി അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫെയ്‌സ്ബുക്ക് പ്രോഗ്രാമിങ്ങിലൂടെ പരസ്പര ബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്‍ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്‍ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു. ഇതു കൂടാതെ 1.4 കോടി പേരെ ഹാക്കിങ് ബാധിച്ചു. കഴിഞ്ഞ മാസമാണ് അക്കൗണ്ടുകളില്‍ വ്യാപക സൈബര്‍ ആക്രമണം നടന്നതായി ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചത് .

 

Read more topics: facebook, hacking
English summary
facebook hacking report
topbanner

More News from this section

Subscribe by Email