Friday December 13th, 2019 - 2:38:am
topbanner

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ മരിച്ചത് മയക്കുമരുന്ന് പാര്‍ട്ടിക്കിടെ?

suji
 ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ മരിച്ചത് മയക്കുമരുന്ന് പാര്‍ട്ടിക്കിടെ?

ലണ്ടനില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകനും ഫാഷന്‍ ബ്രാന്‍ഡ് ഉടമയുമായ 39കാരന്‍ മരിച്ചത് മയക്കുമരുന്ന് വിതരണം ചെയ്ത ഓര്‍ഗി പാര്‍ട്ടിക്ക് ഇടെയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മെന്‍സ് ഫാഷന്‍ ലേബല്‍ ഉടമയായ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. നൈറ്റ്ബ്രിഡ്ജ്ഷയറിലെ അത്യാഡംബര ഫ് ളാറ്റില്‍ നിന്നും ക്ലാസ് എ വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്ന് വന്‍ തോതില്‍ കണ്ടെത്തിയതെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവിടെയാണ് 39കാരന്‍ ഷെയ്ഖ് ഖാലിദിന്റെ മൃതദേഹം കിടന്നിരുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കാനോ, തള്ളാനോ തയ്യാറായിട്ടില്ല. മെഡിക്കല്‍ ടീമാണ് ഇവിടേക്ക് പോലീസിനെ വിളിച്ചുവരുത്തിയത്. ഇവരാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ ഒരു പാര്‍ട്ടി നടന്നിരുന്നുവെന്നും അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നുവെന്നും ശ്രോതസ്സുകള്‍ ഇവരോട് വെളിപ്പെടുത്തി.

മയക്കുമരുന്ന് ഉപയോഗിച്ചാണ് ഷെയ്ഖ് ഖാലിദും മരണപ്പെട്ടതെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. ജീവനക്കാരോട് നിശബ്ദത പാലിക്കാനാണ് ഉത്തരവ്, ശ്രോതസ്സ് പറയുന്നു. ലണ്ടന്‍ നല്‍കിയ സ്വാതന്ത്ര്യം പൂര്‍ണ്ണമായ തോതില്‍ ആസ്വദിച്ചിരുന്ന ഖാസിമിക്ക് ഇത് ഒടുവില്‍ സമ്മാനിച്ചത് ഈ ദുരന്തമാണെന്നും ശ്രോതസ്സ് കൂട്ടിച്ചേര്‍ക്കുന്നു.

90 മില്ല്യണ്‍ പൗണ്ടിന് വരെ വില്‍പ്പന നടക്കുന്ന ഭവനങ്ങളാണ് മൃതദേഹം കിടന്നിരുന്ന അത്യാഡംബര അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 1999ല്‍ എമിറിന്റെ മറ്റൊരു മകന്‍ 24ാം വയസ്സില്‍ മരിച്ചിരുന്നു. ഷാര്‍ജ്ജയില്‍ ജനിച്ച രാജകുമാരന്‍ 9ാം വയസ്സില്‍ യുകെയിലേക്ക് താമസം മാറി. കെന്റിലെ ടോണ്‍ബ്രിഡ്ജ് സ്‌കൂളില്‍ പഠിച്ചിറങ്ങിയ അദ്ദേഹം ലണ്ടന്‍ ഇംപീരിയല്‍ കോളേജിലും, സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സിലും പഠിച്ചു. 2008ലാണ് ഖാസിമി ഹോം എന്ന ഫാഷന്‍ ബ്രാന്‍ഡ് ആരംഭിച്ചത്.

 

Read more topics: emir of sharjah, london,death
English summary
emir of sharjahs fashion designer son dies aged 39 in london
topbanner

More News from this section

Subscribe by Email