Friday December 13th, 2019 - 12:45:pm
topbanner

അല്‍ബേനിയയില്‍ ഭൂചലനം; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ മണ്ണിനടിയില്‍

jb
അല്‍ബേനിയയില്‍ ഭൂചലനം; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ മണ്ണിനടിയില്‍

അല്‍ബേനിയയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനനഗരിയായ തിരാനയിലും പരിസരപ്രദേശങ്ങളിലുമാണ് ശക്തമായ ഭൂചലനമുണ്ടായത്. കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് റിക്ടര്‍സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തിരാനയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിടുന്ന വിവരം.

തിരാനയിലും ജനവാസം കൂടുതലുള്ള പരിസരപ്രദേശങ്ങളിലുമാണ് കൂടുതലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തിരാനയിലെ തുമെയ്ന്‍ ഗ്രാമത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് യുവതികളുടെ മൃതദേഹം കണ്ടെടുത്തതായി പ്രതിരോധമന്ത്രാലയവക്താവ് അല്‍ബന വ്യക്തമാക്കി. കുര്‍ബിന്‍ നഗരത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു യുവാവും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പടിഞ്ഞാറന്‍ നഗരമായ ഡ്യൂറസിലാണ് മറ്റു മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ ഏകദേശം 150ഓളം പേരെ തിരാനയിലെയും ഡ്യൂറസിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തിനിടെ അല്‍ബേനിയയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിതെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിടുന്ന വിവരം.

 

Read more topics: earthquick, albaneya,
English summary
earthquick in albaneya
topbanner

More News from this section

Subscribe by Email