നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം ഡല്‍ഹിയിലും അനുഭവപ്പെട്ടു. രാത്രി എഴ് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. മരണമോ പരുക്കോ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഖ്നൗവിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നേരത്തെ 2015 ല്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 9000 ത്തോളം പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍ 20000 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം 400 തവണ നേപ്പാളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.