Monday August 10th, 2020 - 2:54:pm

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 26 ന് തുടക്കമാകും

Anusha unni
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്  ഡിസംബർ 26 ന് തുടക്കമാകും

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 26 ന് തുടക്കമാകും. ഡി.എസ്.എഫിന്റെ 25-ാമത് പതിപ്പാണിത്. 2020 ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും. കഴിഞ്ഞ 25 വര്‍ഷമായി ഡി.എസ്.എഫുമായി സഹകരിക്കുന്ന ദുബായിലെ പ്രമുഖ റീട്ടെയിലര്‍മാര്‍, മാള്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മികച്ചവിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം നല്‍കാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും.

കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും അണിനിരത്തിയിട്ടുണ്ട്. ഷോപ്പിങ്ങ് മാളുകളും ഗ്ലോബല്‍ വില്ലേജുമൊക്കെയാണ് എല്ലാ തവണത്തെയുംപോലെ ഇത്തവണയും ഡി.എസ്.എഫിന്റെ മുഖ്യആകര്‍ഷണം. ദുബായിലെ 18 പ്രമുഖ റീട്ടെയില്‍, മാള്‍ ഗ്രൂപ്പുകളുടെ പിന്തുണ ഡി.എസ്.എഫിനുണ്ട്.

Read more topics: dubai, dubai shopping festival
English summary
dubai shoping festival starts december 26
topbanner

More News from this section

Subscribe by Email