Wednesday April 8th, 2020 - 7:37:am
topbanner

യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച്‌ ദുബൈ ഭരണാധികാരി

Anusha unni
യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച്‌ ദുബൈ ഭരണാധികാരി

ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച്‌ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന് റാശിദ് അല്‍ മക്തൂം. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് പ്രഖ്യാപിച്ചത്. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ ഈ ലോഗോയിലൂടെയാകും അവതരിപ്പിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോഗോ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസരമുണ്ടായിരുന്നു. ഒരു കോടിയോളം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 49 എമിറാത്തി കലാകാരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ലോഗോകളില്‍ മൂന്നെണ്ണമാണ് അവസാനഘട്ടത്തിലെത്തിയത്. ഇതില്‍ നിന്നും ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഏഴ് വരയുള്ള ലോഗോ ആണ് തിരഞ്ഞെടുത്തത്.

ഓരോ വോട്ടിനും ഓരോ മരം നടുമെന്നും ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ലോഗോ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Read more topics: uae, new logo,
English summary
dubai new logo launched
topbanner

More News from this section

Subscribe by Email