Monday October 21st, 2019 - 3:01:am
topbanner

ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്

JB
ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഷിങ്ടണ്‍: ''ഒരു അര്‍ത്ഥത്തില്‍'' ചൈന ലോകത്തിന് ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ സൈനിക നടപടിയുണ്ടായാല്‍ സൈനികസഖ്യത്തില്‍ ഓസ്‌ട്രേലിയ ചേരുമെന്ന സൂചനയും ട്രംപ് നല്‍കി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് നല്‍കിയ സ്വീകരണ ചടങ്ങിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കരുത്തനും യഥാര്‍ഥവ്യക്തിത്വവുമുള്ള മനുഷ്യന്‍ എന്നായിരുന്നു ട്രംപ് സ്‌കോട്ട് മോറിസണെ വിശേഷിപ്പിച്ചത്.

ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാനെതിരായ സൈനിക നടപടിക്ക് ഓസ്‌ട്രേലിയയ്ക്കും സഹകരിക്കാവുന്നതാണെന്ന് സ്വീകരണ ചടങ്ങില്‍ ട്രംപ് സൂചിപ്പിച്ചെങ്കിലും പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലൊന്നും ഇക്കാര്യം ഉന്നയിച്ചില്ല. അതേസമയം ട്രംപിനെ പ്രസംഗത്തിനിടെ പ്രശംസിച്ചെങ്കിലും ഇറാനെതിരായ സൈനികനടപടിയുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും ആവശ്യം ഔദ്യോഗികമായി അമേരിക്ക മുന്നോട്ടുവെച്ചാല്‍ പരിഗണിക്കുമെന്നായിരുന്നു സ്‌കോട്ട് മോറിസന്‍ പറഞ്ഞത്.

 

Read more topics: dronald trump, aganist china,
English summary
dronald trump aganist china
topbanner

More News from this section

Subscribe by Email