Tuesday January 19th, 2021 - 5:46:pm

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

Dil
ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

ശസ്ത്രക്രിയകള്‍ക്കെത്തുന്ന രോഗികള്‍ അബോധാവസ്ഥയിലാകുമ്പോഴും പൂര്‍ണ്ണവിശ്വാസമര്‍പ്പിക്കുന്നത് തങ്ങളെ നോക്കുന്ന ഡോക്ടര്‍മാരെയാണ്. യുക്രയ്നിലെ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ ടേബിളിലെത്തുന്ന സ്ത്രീകളായ രോഗികളുടെ അബോധാവസ്ഥയെ മുതലെടുത്തിരിക്കുകയാണ്. അബോധാവസ്ഥയിലായ നഗ്‌നരായ സ്ത്രീകളുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് അത് ഇന്‍സ്റ്റര്‍ഗ്രാമില്‍ പോസ്റ്റ് ചെയ്യലാണ് കക്ഷിയുടെ പ്രധാന ഹോബി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എഡ്ഗര്‍ കാമിന്‍സ്‌കൈ എന്ന ഡോക്ടറാണ് സ്ത്രീ രോഗികളോടൊപ്പമുള്ള നഗ്ന സെല്‍ഫികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. ഡോക്ടര്‍ക്ക് 104k ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. എട്ട് വര്‍ഷമായി പ്ലാസ്റ്റിക് സര്‍ജറിയില്‍ കേമനാണ് എഡ്ഗര്‍. അത് കൊണ്ടു തന്നെ ആയിരക്കണക്കിന് രോഗികള്‍ ഡോക്ടറുടെ മുന്‍പില്‍ ക്യൂവാണ്. സെല്‍ഫി തരംഗം വന്നതോടെയാണ് ഡോക്ടര്‍ സ്ത്രീകളോടൊപ്പമുള്ള നഗ്‌നസെല്‍ഫികള്‍ എടുക്കാന്‍ തുടങ്ങിയത്.

സംഭവം ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ 'സെല്‍ഫികളുടെ രാജാവ്' എന്നാണ് ഡോക്ടര്‍ അറിയപ്പെടുന്നത്.

പിണറായി സര്‍ക്കാറിന്റെ പരസ്യധൂർത്ത്: സ്ഥാനാരോഹണത്തിന് ചെലവിട്ടത് മൂന്നരക്കോടിയിലേറെ

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 26കാരി പീഡിപ്പിച്ചുവെന്ന് 17കാരന്‍

ജി-സ്‌പോട്ടും രതിമൂര്‍ച്ഛയും; ഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം

 

English summary
dr edger put nude photos of his pecients in instagram
topbanner

More News from this section

Subscribe by Email