Wednesday April 8th, 2020 - 1:36:am
topbanner

വീണ്ടും നിരാശ ; ഇറ്റലിയില്‍ മരണ നിരക്ക് ഉയരുന്നു

suji
വീണ്ടും നിരാശ ; ഇറ്റലിയില്‍ മരണ നിരക്ക് ഉയരുന്നു

ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് മരണനിരക്ക് വീണ്ടും കുതിക്കുന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേരാണ് മരിച്ചത്. രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം ഇതോടെ 6,820 ആയി. ഞായറും തിങ്കളും മരണ നിരക്ക് കുറഞ്ഞു നിന്നത് ആശ്വാസം നല്‍കിയിരുന്നു. അതിനെ മാറ്റി മറിച്ചുകൊണ്ടാണ് ചൊവ്വാഴ്ച മരണ നിരക്ക് വീണ്ടും കുതിച്ചത്. ശനിയാഴ്ച 739 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ആയും തിങ്കളാഴ്ച 601 ആയും കുറഞ്ഞിരുന്നു. കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായിട്ടായിരുന്നു മരണസംഖ്യയില്‍ കുറവ് വന്നിരുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കൊറോണ വീണ്ടും പിടിമുറുക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ, ചൈനയ്ക്കും ഇറ്റലിക്കും ശേഷം കൊറോണയുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏല്‍ക്കാന്‍പോകുന്നത് അമേരിക്കയിലായിരിക്കുമെന്ന് ഡബ്‌ളിയു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്.അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 775 പേര്‍ മരിച്ചു. അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം യു.എസിലുണ്ടായത്.

 

Read more topics: death rate ,raise, italy
English summary
death rate raise in italy
topbanner

More News from this section

Subscribe by Email