Friday September 20th, 2019 - 10:06:pm
topbanner
Breaking News
jeevanam

കടിച്ചാല്‍ മരണം, യുവതിയുടെ ചെവിക്കുള്ളില്‍ ജീവനുള്ള വിഷ ചിലന്തി

suji
 കടിച്ചാല്‍ മരണം, യുവതിയുടെ ചെവിക്കുള്ളില്‍ ജീവനുള്ള വിഷ ചിലന്തി

ചെവി വേദനയുമായി ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ചെവി പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. വിഷമുള്ള വലിയ ചിലന്തി ചെവിയ്ക്കുള്ളില്‍ കയറിയിരിക്കുന്നു. അമേരിക്കയിലെ മിസൗറി സ്വദേശിയാണ് സൂസി ടോറസ്. ആഗസ്ത് 20 നാണ് ചെവിയില്‍ അസ്വസ്ഥതകളോടെ സൂസി ട്രെമോന്റ് മെഡിക്കല്‍ സെന്ററിലെത്തിയത്. കുളിക്കുമ്പോഴോ മറ്റോ ചെവിക്കുള്ളില്‍ വെള്ളം കയറിയതാണെന്നാണ് സൂസി ആദ്യം കരുതിയത്. വേദനക്കൊപ്പം ചെവിക്കുള്ളില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് സൂസി ആശുപത്രിയിലെത്തിയത്.

പരിശോധനയ്ക്ക് ശേഷം സൂസിയുടെ ചെവിയില്‍ നിന്നും ജീവനുള്ള വിഷചിലന്തിയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കടിയേറ്റാല്‍ മരണം വരെ സംഭവിക്കുന്ന തരത്തിലുള്ള മാരക വിഷമുള്ള ചിലന്തിയാണിത്. എന്നാല്‍ ചെവിയില്‍ കടിയ്ക്കാതിരുന്നത് ഭാഗ്യമായെന്ന് ഡോക്ടര്‍ പറയുന്നു.
എങ്ങനെയാണ് ചിലന്തി ചെവിയ്ക്കുള്ളില്‍ കയറിയതെന്ന് അറിയില്ലെന്നും ഉറങ്ങിയപ്പോഴാകാമെന്നും സൂസി പറയുന്നു.

 

Viral News

Read more topics: dangerous spider,womens ear
English summary
dangerous spider in womens ear
topbanner

More News from this section

Subscribe by Email